ഇന്റർ മിലാന്റെ യുവപ്രതിഭ സെസാർ കാസഡെയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ് ദിവസങ്ങളായി ചെൽസി. എന്നാൽ ഇപ്പൊൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച് ഒജിസി നീസും രംഗത്ത് എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, താരത്തിന് വേണ്ടി ചെൽസി സമർപ്പിച്ച രണ്ട് ഓഫറുകൾ ഇന്റർ മിലാൻ തള്ളിയിരുന്നു. ഇതിന് പുറമെ നീസ് കൂടി താരത്തിന് വേണ്ടി രംഗത്ത് വരുന്നത് ചെൽസിക്ക് സമ്മർദ്ദമേറ്റും. താരത്തെ ഭാവിയിൽ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് ഡീലിൽ ചേർക്കാനുകൾ ഇന്ററിന്റെ നീക്കം ചെൽസി തള്ളിയതും ഇരു ടീമുകളും ധാരണയിൽ എത്തുന്നതിന് തിരിച്ചടിയായി.
സീനിയർ തലത്തിൽ ഇന്ററിന് വേണ്ടി പത്തൊമ്പത്തുകാരനായ കാസഡെയ് ഇതുവരെ അരങ്ങേറിയിട്ടില്ല. പക്ഷെ പ്രതിഭാധനനായ മധ്യനിര താരത്തിന് വേണ്ടി വമ്പൻ ടീമുകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അന്തർദേശീയ തലത്തിൽ ഇറ്റലിയുടെ വിവിധ യൂത്ത് ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിട്ട താരങ്ങളിൽ പലരെയും എത്തിക്കുന്നതിൽ പരാജയപ്പെട്ട ചെൽസിക്ക് മറ്റൊരു താരത്തെ കൂടി നഷ്ടമാവാൻ സാധിക്കില്ല. ചെൽസി സമർപ്പിച്ചതിനെക്കാൾ മികച്ച ഓഫർ നീസ് ഇന്റർ മിലാന് നൽകും എന്നാണ് ഡി മർസിയോ നൽകുന്ന സൂചനകൾ. ചെൽസി തള്ളിക്കളഞ്ഞ ബൈ-ബാക്ക് സാധ്യത കരാറിൽ ഉൾപ്പെടുത്താൻ നീസ് തയ്യാറായേക്കും.
Story Highlight: OGC Nice are interested in Cesare Casadei. Chelsea are still in talks with Inter