കരാർ പുതുക്കിയ ചെൽസി താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബായ ടോറീനോ. ചെൽസിയുമായുള്ള കരാർ പുതുക്കിയ ഓല ഐനയെയാണ് ടോറീനോ ലോണിൽ സ്വന്തമാക്കിയത്. 21 കാരനായ ഈ റൈറ്റ് ബാക്ക് കഴിഞ്ഞ സീസണിൽ ഹാൾസിറ്റിക്ക് വേണ്ടിയാണു കളിച്ചത്.
ചെൽസിയുടെ അക്കാദമി പ്രൊഡക്ടായ ഓല ഐന രാജ്യാന്തര തലത്തിൽ നൈജീരിയയുടെ താരമാണ്. യൂത്ത് ലീഗും എഫ് എ കപ്പും സ്വന്തമാക്കിയ ചെൽസിയുടെ ജൂനിയർ ടീമിൽ അംഗമായിരുന്നു താരം. നൈജീരിയക്ക് വേണ്ടി നാല് തവണ ബൂട്ടണിയുകയും ചെയ്തു. ലോകകപ്പിനായുള്ള നൈജീരിയൻ ടീമിൽ താരം ഉണ്ടായിരുന്നങ്കിലും അവസാന 23 ൽ ഇടം നേടാനായിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial









![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)