ബ്രസീലിയൻ താരത്തെ ഇറ്റലിയിലേക്കെത്തിച്ച് ജനോവ

ബ്രസീലിയൻഗോൾ കീപ്പർ ജാന്ദ്രയെ ഇറ്റാലിയൻ ക്ലബായ ജനോവ സ്വന്തമാക്കി. ബ്രസീലിയൻ ഷെപ്പേകോയൻസെയുടെ ഗോൾ കീപ്പറായ ബ്രസീലിയൻ താരം ഇൻസ്റാഗ്രാമിലെ വിടപറയൽ സന്ദേശത്തോടെയാണ് ട്രാൻസ്ഫർ സ്ഥിതികരിച്ചത്. രണ്ടര മില്യൺ നൽകിയാണ് ജനോവ താരത്തെ ഇറ്റലിയിൽ എത്തിച്ചത്.

നിലവിൽ ഇന്ററിൽ നിന്നും ലോണിൽ വന്ന റാഡുവാണ് ജെനോവയുടെ വല കാക്കുന്നത്. ജൂണിൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ജാന്ദ്രയെ ജനോവ ടീമിൽ എത്തുന്നത് മാൾട്ടയിൽ പരിശീലനം നടത്തുന്ന ടീമിനോടൊപ്പം ജാന്ദ്രേ എത്തിച്ചേരും.

Previous article19കാരന്റെ മികവിൽ ആഴ്സണലിന് വിജയം
Next articleയുദ്ധം തളർത്താത്ത പോരാട്ട വീര്യവുമായി സിറിയ