19കാരന്റെ മികവിൽ ആഴ്സണലിന് വിജയം

19കാരനായ വില്ലോക്ക് താണ്ഡവമാടിയ മത്സരത്തിൽ ആഴ്സണലിന് വിജയം. ഇന്ന് എഫ് എ കപ്പ് മൂന്നാം റൗണ്ടിലാണ് ആഴ്സണൽ ജയിച്ച് കയറിയത്. ബ്ലാക്ക് പൂൾ ആയിരുന്നു ആഴ്സണലിന്റെ എതിരാളികൾ. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാക്ക് പൂളിനെ ആഴ്സണൽ ഇന്ന് പരാജയപ്പെടുത്തി. മൂന്നിൽ രണ്ട് ഗോളുകളും നേടിയത് വില്ലോക്ക് ആയിരുന്നു.

ആദ്യ പകുതിയിലാണ് വില്ലോക്കിന്റെ രണ്ട് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ ഇവോബിയും ആഴ്സണലിനായി സ്കോർ ചെയ്തു. എഫ് എ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമാണ് ആഴ്സണൽ.