അർജന്റീനയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കി എംപോളി

Jyotish

സീരി എ ക്ലബായ എംപോളി അർജന്റീനക്കാരനായ പ്രതിരോധതാരത്തെ സ്വന്തമാക്കി. മത്യാസ് സിൽവേസ്‌ട്രേ മറ്റൊരു സീരി എ ക്ലബായ സാംപ്‌ടോറിയയിൽ നിന്നുമാണ് എംപോളിയിലേക്ക് വരുന്നത്. ഒരു വർഷത്തെ കരാറിലാണ് താരത്തിന്റെ ക്ലബ് മാറ്റം.

നാല് സീസണുകൾക്ക് ശേഷമാണ് സിൽവേസ്‌ട്രേ സാംപ്‌ടോറിയ വിടുന്നത്. 132 മത്സരങ്ങളിൽ ടീമിന്റെ ജേഴ്സിയണിഞ്ഞിട്ടുണ്ട് അർജെന്റിക്കാരനായ താരം. ബൊക്ക ജൂനിയേഴ്‌സിലൂടെ കളിയാരംഭിച്ച സിൽവേസ്‌ട്രേയുടെ ആറാമത്തെ ഇറ്റാലിയൻ ക്ലബ്ബാണ് എംപോളി. ഇന്റർ,കറ്റാനിയ,പലെർമോ, മിലാൻ എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial