പ്രഖ്യാപനം എത്തി!! ഒനാന ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ വൺ!!

Newsroom

Picsart 23 07 20 23 40 26 545
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വല കാക്കാൻ ആന്ദ്രെ ഒനാന എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഒനാനയുടെ സ്സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കാരിങ്ടണിൽ എത്തി മെഡിക്കൾ പൂർത്തിയാക്കി. അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരും. അടുത്ത പ്രീസീസൺ മത്സരത്തിൽ സ്ക്വാഡിന്റെയും ഭാഗമാകും. ഒനാനയെ 50 മില്യൺ നൽകിയാണ് യുണൈറ്റഡ് ഇന്റർ മിലാനിൽ നിന്ന് സ്വന്തമാക്കുന്നത്. താരം 2029 വരെ നീണ്ടു നിൽക്കുന്ന കരാർ താരം യുണൈറ്റഡിൽ ഒപ്പുവെച്ചു.

ഒനാന 23 06 30 20 59 44 458

50 മില്യണൊപ്പം 5 മില്യൺ ആഡ് ഓണായും യുണൈറ്റഡ് ഇന്റർ മിലാന് നൽകും. ഒനാനയെ സ്വന്തമാക്കാൻ ആകും എന്നുറപ്പായത് കൊണ്ടായിരുന്നു യുണൈറ്റഡ് ഡി ഹിയയെ ക്ലബ് വിടാൻ അനുവദിച്ചത്. കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു താരം ഇന്ററിൽ എത്തിയത്. ഇന്ററിൽ ഒനാനയ്ക്ക് മികച്ച സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് ഇന്റർ എത്തുന്നതിൽ ഒനാന വലൊയ പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റുകൾ ഒനാന നേടിയിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ഇന്ററിനായി ഒനാന 41 മത്സരങ്ങൾ കളിച്ചു, 19 ക്ലീൻ ഷീറ്റുകൾ നേടി. ഒനാന മുമ്പ് ടെൻ ഹാഗിനൊപ്പം അയാക്സിൽ കളിച്ചിട്ടുണ്ട്.