എൻസോൻസി ഇനി തുർക്കിയിൽ

ഫ്രാൻസിന്റെ മധ്യനിര താരം എൻസോൻസിയെ തുർക്കിഷ് ക്ലബായ ഗലറ്റെസെറെ സ്വന്തമാക്കുന്നു. ഇറ്റാലിയൻ ക്ലബായ റോമയിൽ നിന്നാണ് എൻസോൻസി ഗലറ്റസെറെയിൽ എത്തുന്നത്. ലോൺ അടിസ്ഥാനത്തിൽ ആണ് നീക്കം. ലോണിന് അവസാനം താരത്തെ ഗലറ്റെസെറെയ്ക്ക് സ്വന്തമാക്കാം.

കഴിഞ്ഞ സീസണിൽ 30 മില്യണോളം നൽകി സെവിയ്യയിൽ നിന്നായിരുന്നു എൻസോൻസി റോമയിൽ എത്തിയത്. യൂറോപ്പ ലീഗ് കിരീടവും എൻസോസി സെവിയ്യക്കൊപ്പം സ്വന്തമാക്കിരുന്നു. റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിന്റെ ഒപ്പം ഉണ്ടായിരുന്ന താരം കൂടിയാണ്. ഫ്രാൻസിന് വേണ്ടി ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ താരം കളിച്ചിരുന്നു. ക്രൊയേഷ്യക്കെതിരായ ഫൈനലിലും സബ്ബായി എൻസോൻസി കളിച്ചിരുന്നു. മുമ്പ് ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്കായും എൻസോൻസി ബൂട്ടു കെട്ടിയിട്ടുണ്ട്.

Previous articleഇന്ത്യയെ ബൗളിംഗിനയച്ച് വെസ്റ്റ് ഇൻഡീസ്
Next articleറോഡ്രിഗോക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും