റോഡ്രിഗോക്ക് പരിക്ക്, സീസൺ തുടക്കം നഷ്ടമാകും

റയൽ മാഡ്രിഡ് ഫോർവെഡ് റോഡ്രിഗോക്ക് പരിക്ക്. ഹാം സ്ട്രിംഗ് ഇഞ്ചുറി പറ്റിയ താരത്തിന് 2 ആഴ്ച്ച കളിക്കാനാകില്ല. ഇതോടെ സീസൺ തുടക്കത്തിൽ താരത്തിന് കളിക്കാനാവില്ല എന്ന് ഉറപ്പായി. 18 വയസുകാരനായ താരം ഈ ട്രാൻസ്ഫർ വിൻഡോയിലാണ് സാന്റോസിൽ നിന്ന് ബെർണാബുവിൽ എത്തുന്നത്.

മിക്ക പ്രീ സീസൺ മത്സരങ്ങളിലും കളിച്ച റോഡ്രിഗോ സിദാന്റെ ടീമിൽ നിർണായക സ്ഥാനം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ്. നിലവിൽ താരം റയൽ ജൂനിയർ ടീമിന് വേണ്ടി കളിക്കാനാണ് സാധ്യത എന്നും പറയപ്പെടുന്നു. റൗൾ പരിശീലകനായ ടീമിൽ കളിച്ച ശേഷം മാത്രമാണ്‌ റയൽ താരത്തെ സീനിയർ ടീമിലേക്ക് പ്രവേശിപ്പിക്കുക. റയലിൽ പുതുതായി എത്തിയ മെൻഡി, യോവിക് എന്നിവരും പരിക്കേറ്റ് പുറത്താണ്.

Previous articleഎൻസോൻസി ഇനി തുർക്കിയിൽ
Next articleസിക്സടിച്ച് ഗെയ്ൽ, കളിമുടക്കി മഴ