താരങ്ങളെ സൈൻ ചെയ്ത് മതിയാകാതെ പി എസ് ജി, പോർച്ചുഗലിൽ നിന്ന് ഒരു അത്ഭുത താരത്തെ കൂടെ സ്വന്തമാക്കി

Img 20210831 223322

ഈ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി സ്വന്തമാക്കിയ സൂപ്പർ താരങ്ങൾക്ക് കണക്കുണ്ടാകില്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസവും അവർ താരങ്ങളെ സ്വന്തമാക്കുകയാണ്‌. ഇന്ന് സ്പോർടിംഗിന്റെ ഫുൾബാക്കായ നുനോ മെൻഡസിനെയാണ് പി എസ് ജി സൈൻ ചെയ്തത്. മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നാണ് പി എസ് ജിയുടെ സൈനിംഗ്. താരം തുടക്കത്തിൽ ഒരു വർഷത്തെ ലോണിൽ ആകും പി എസ് ജി സ്വന്തമാക്കുക. പിന്നാലെ അടുത്ത സീസണിൽ 19കാരനെ 40 മില്യൺ യൂറോ നൽകി പി എസ് ജിക്ക് തങ്ങളുടേത് മാത്രമാക്കി മാറ്റാം.

പോർച്ചുഗീസ് താരം 2012 മുതൽ സ്പോർടിങിന് ഒപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ സ്പോർടിംഗിന്റെ ലീഗ് കിരീടത്തിൽ വലിയ പങ്കുവഹിച്ചു. താരം ഈ വർഷം പോർച്ചുഗീസ് ദേശീയ ടീമിനായും അരങ്ങേറ്റം കുറിച്ചിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ റൈറ്റ് ബാക്കായ അച്റഫ് ഹകിമിയെയും പി എസ് ജി സ്വന്തമാക്കിയിരുന്നു. ഹകീമി റൈറ്റ് ബാക്കിലും നുനോ ലെഫ്റ്റ് ബാക്കിലും ഇറങ്ങുന്ന പി എസ് ജിയെ ആകും ഇനി കാണാൻ ആവുക.

Previous articleറെയ് മനാജ് ബാഴ്സലോണ വിട്ടു
Next articleവെൽഷ് താരം അമ്പാടുവിന് ചെൽസിയിൽ പുതിയ കരാർ, താരം ലോണിൽ പോകും