നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി

നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ലിഗ് 1 ടീമായ ട്രോയിസിൽ നിന്ന് ഫ്രഞ്ച് ഡിഫൻഡർ ജിലിയൻ ബിയാൻകോണിനെ ആണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കിയത്. താരം മൂന്ന് വർഷത്തെ കരാറിലാണ് ഫോറസ്റ്റിൽ എത്തുന്നുണ്ട്.

22-കാരനായ താരം മൊണാക്കോയിൽ നിന്നാണ് കരിയർ ആരംഭിച്ചത്. കഴിഞ്ഞ സീസണിലാണ് ട്രോയിസിൽ എത്തിയത്. അവിടെ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങൾ കളിച്ചിരുന്നു.

“നോട്ടിംഗ്ഹാം ഫോറസ്റ്റ് പോലൊരു ക്ലബിൽ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.ഇതൊരു വലിയ ക്ലബ്ബാണെന്ന് എനിക്കറിയാം, യൂറോപ്പിൽ ഉടനീളം അറിയപ്പെടുന്ന ഒരു വലിയ ക്ലബ്ബാണ്, വലിയ ചരിത്രമുള്ള ഈ ക്ലബ്ബിൽ ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.” കരാർ ഒപ്പുവെച്ച ശേഷം ബിയാൻകോൺ പറഞ്ഞു.