പോർച്ചുഗീസ് ഡിഫൻസീവ് മിഡ്ഫീൽഡർ ഫുൾഹാമിൽ

സ്പോർട്ടിംഗ് ലിസ്ബൺ താരവും പോർച്ചുഗൽ ഇന്റർനാഷണൽ ജുവവോ പളിന്യയ്ർ ഫുൾഹാം സൈൻ ചെയ്തു. 26കാരനായ പലിന്യയെ 18 മില്യൺ യൂറോ നൽകിയാൺ ഫുൾഹാം സ്വന്തമാക്കുന്നത്. ഫുൾഹാമും സ്പോർടിങുമായി കരാർ ധാരണയിൽ എത്തി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും.

2021-ൽ പോർച്ചുഗലിൽ ഇരട്ട കിരീടങ്ങൾ സ്പോർടിങ്ങിനൊപ്പം നേടാൻ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ പളിന്യക്ക് ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ആറ് മത്സരങ്ങൾ ഉൾപ്പെടെ 38 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ സ്പോർടിങിനായി താരം കളിച്ചിരുന്നു. പോർച്ചുഗൽ ദേശീയ ടീമിനായി 14 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.