സ്പാനിഷ് മധ്യനിര താരത്തിന് പിറകെ ഒഡീഷ എഫ് സി

സ്പാനിഷ് മധ്യനിര താരമായ സൗൾ ക്രെസ്പോയെ ഒഡീഷ എഫ് സി സ്വന്തമാക്കാൻ സാധ്യത. 25കാരബായ താരം സ്പാനിഷ് ക്ലബായ പോൻഫെറദീനയിൽ ആയിരുന്നു കളിക്കുന്നത്. അവസാന ഏഴു വർഷമായി താരം അവിടെയുണ്ട്‌‌. ഇതിനിടയിൽ അത്ലകറ്റികോ അസ്റ്റോർഗ, അരന്ദിന എന്നീ ക്ലബുകൾക്കായുംസൗൾ ക്രെസ്പോ കളിച്ചിട്ടുണ്ട്.

ഒഡീഷയിൽ ക്രെസ്പോ ഒരു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. മധ്യനിരയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാനും ഗോളുകൾ നേടാനും കഴിവുള്ള താരം കൂടിയാണ് സൗൾ ക്രെസ്പോ. പുതിയ ഐ എസ് എൽ സീസണായി വലിയ ഒരുക്കം തന്നെയാണ് ഒഡീഷ നടത്തുന്നത്.