നോർത്ത് ഈസ്റ്റിന് കരുത്തായി ഗ്രീക്ക് താരം ടീമിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടുമൊരു വിദേശ താരത്തെ ടീമിൽ എത്തിച്ചു. ഗ്രീക്ക് മധ്യനിര താരം പന​ഗിയോറ്റിസ് ട്രിയാഡിസിനെയാണ് ഹൈലാൻഡേഴ്‌സ് സ്വന്തമാക്കിയത്. ബുണ്ടസ് ലീഗ്‌ ടീമായ ഫ്രാങ്ക്ഫർട്ടിന്റെ മുൻ താരം കൂടിയാണ് ട്രിയാഡിസ്. അപ്രതീക്ഷിതമായാണ് വിദേശ താരത്തെ നോർത്ത് ഈസ്റ്റ് ടീമിൽ എത്തിച്ചത്.

ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായതിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും ആരംഭിക്കുകയാണ്. ഇത്തവണ സെമി ഉറപ്പിക്കാൻ ട്രിയാഡിസിനെ ഹൈലാൻഡേഴ്‌സ് വാങ്ങുകയായിരുന്നു. ഗ്രീക്ക് ക്ലബായ അപ്ലോണ്‍ മിര്‍നിസിന്റെ താരമായിരുന്ന നിലവിൽ പന​ഗിയോറ്റിസ് ട്രിയാഡിസ്. ഗ്രീക്ക് ലീഗിലെ വര്ഷങ്ങളുടെ പരിചയ സമ്പത്ത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.