ചെൽസിയുടെ 23 കാരനായ ഇംഗ്ലീഷ് വിങർ നോനി മധുവേക്കയും ആയി വ്യക്തിഗത ധാരണയിൽ എത്തി ആഴ്‌സണൽ. നിലവിൽ ബുകയോ സാകക്ക് പിന്തുണ നൽകാനാണ് ചെൽസി താരത്തെ ആഴ്‌സണൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് സൂചന. സമീപകാലത്ത് ചെൽസിയിൽ നിന്നു താരങ്ങളെ ടീമിൽ എത്തിക്കുന്നത് ശീലമാക്കിയ ആഴ്‌സണൽ രണ്ടാം ഗോൾ കീപ്പർ ആയി ഈ സീസണിൽ ചെൽസിയുടെ കെപയെയും ടീമിൽ എത്തിച്ചിരുന്നു.
നിലവിൽ ആഴ്‌സണൽ ചെൽസിയും ആയി ചർച്ചകൾ തുടങ്ങിയിട്ടില്ല. 2023 ൽ പി.എസ്.വിയിൽ നിന്നു 33 മില്യൺ യൂറോക്ക് ചെൽസിയിൽ ഏഴര വർഷത്തെ കരാറിൽ ചേർന്ന നോനി ചെൽസിക്ക് ആയി പ്രീമിയർ ലീഗിൽ 67 കളികളിൽ നിന്നു 13 ഗോളുകൾ നേടിയിട്ടുണ്ട്. ഇടക്ക് പരിക്ക് പറ്റിയ താരം കഴിഞ്ഞ സീസണിന്റെ അവസാനം കളത്തിനു പുറത്ത് ആയിരുന്നു. ക്രിസ്റ്റൽ പാലസിന്റെ എസെ റയൽ മാഡ്രിഡിന്റെ റോഡ്രിഗോ എന്നിവർക്ക് പിറകെയും നിലവിൽ ആഴ്‌സണൽ ഉണ്ടെന്നാണ് സൂചനകൾ. അതേസമയം ചെൽസി ആഴ്‌സണൽ യുവതാരം ഏഥൻ നവാനേരിയെ ലക്ഷ്യം വെക്കുന്നത് ആയി സൂചനയുണ്ട്.