ഗോകുലം ഇത്തവണ ചെറിയ ടീമല്ല എന്ന് മോഹൻ ബഗാൻ പരിശീലകൻ

- Advertisement -

ഗോകുലം കേരള എഫ് സി ഇത്തവണ ചെറിയ ടീമല്ല എന്ന് മോഹൻ ബഗാൻ പരിശീലകൻ ശങ്കർലാൽ അഭിപ്രായപ്പെട്ടു. ഇന്ന് കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ ഗോകുലത്തെ നേരിടാൻ ഇരിക്കുകയാണ് മോഹൻ ബഗാൻ. കഴിഞ്ഞ സീസണിലെ പോലെ അല്ല ഗോകുലം ഇപ്പോൾ ഉള്ളത് എന്നും അതിനേക്കാൾ അതിശക്തരാണ് ഇപ്പോൾ ടീമെന്നും ശങ്കർലാൽ പറഞ്ഞു.

ഗോകുലം കേരള എഫ് സി ടീമിലേക്ക് എത്തിച്ച വിദേശ താരങ്ങൾ ഒക്കെ അത്ര മികവുറ്റവരാണ്. അവരുടെ സാന്നിദ്ധ്യം ഗോകുലത്തെ വലിയ ക്ലബാക്കി മാറ്റുന്നു. ഇന്നത്തെ മത്സരം ഒട്ടും എളുപ്പമാകില്ല മോഹൻ ബഗാന് എന്നും ബഗാൻ പരിശീലകൻ പറഞ്ഞു. എങ്കിലും ഗോകുലത്തിനെതിരെ ജയിക്കാൻ കഴിയുമെന്ന് തന്നെ ആണ് വിശ്വാസം എന്നും ശങ്കർലാൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ രണ്ടു തവണ ഗോകുലം കേരള എഫ് സിയെ നേരിട്ടിട്ടും ബഗാന് വിജയിക്കാനായിരുന്നില്ല.

Advertisement