നൈജീരിയക്കായി ലോകകപ്പ് കളിച്ച താരം ഇനി ഗോകുലത്തിൽ

ഗോകുലം എഫ് സി തങ്ങളുടെ ആറാം വിദേശ സൈനിംഗും പൂർത്തിയാക്കി. പുതിയ ഐ ലീഗ് സീസണായി ഒരുങ്ങുന്ന ഗോകുലം കേരള നൈജീരിയൻ ഡിഫൻഡറായ കുൻലെ ഒഡുൻലാമിയെ ആണ് ഇന്ന് സൈൻ ചെയ്തത്. നൈജീരിയ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരം മുമ്പ് നൈജീരിയയുടെ ലോകകപ്പ് ടീമിലും ഇടം നേടിയിട്ടുണ്ട്. 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു നൈജീരിയൻ ടീമിൽ ഒഡുൻലാമി ഇടം പിടിച്ചത്.

സെന്റർ ബാക്കായാണ് ഒഡുൻലാമി കളിക്കാറുള്ളത്. 27കാരനായ താരം നൈജീരിയൻ ക്ലബായ‌ സൺ ഷൈൻ സ്റ്റാർസ്, ഫസ്റ്റ് ബാങ്ക് എഫ് സി എന്നിവർക്കായും കളിച്ചിട്ടുണ്ട്. റൊമാനിയൻ ക്ലബായ ബൊസ്റ്റൊനിയിലായിരുന്നു താരം അവസാനം കളിച്ചത്.

ഒഡുൻലാമി കൂടെ എത്തിയതോടെ ഗോകുലത്തിലെ വിദേശ താരങ്ങളുടെ എണ്ണം ആറ് ആയി. ക്യാപ്റ്റൻ മുസ മുഡ്ഡെ, മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, വിങ്ബാക്ക് കൊഷ്നേവ്, ഡിഫൻഡർ ഫാബ്രിസിയോ, മിഡ്ഫീൽഡർ തിയാഗോ ഒലിവേര എന്നിവരെയും ഗോകുലം നേരത്തെ വിദേശ ക്വാട്ടയിൽ സ്വന്തമാക്കിയിട്ടുണ്ട്‌.

Previous articleസരിയുടെ ഫുട്ബോളിനെ പ്രകീർത്തിച്ച് റൂഡിഗർ
Next articleലെസ്റ്ററിൽ കരാർ പുതുക്കി ഹാരി മഗ്വയര്‍