ലെസ്റ്ററിൽ കരാർ പുതുക്കി ഹാരി മഗ്വയര്‍

ലെസ്റ്ററിൽ ദീർഘ കാലത്തേക്ക് കരാർ പുതുക്കി പ്രതിരോധ താരം ഹാരി മഗ്വയര്‍. 2023 വരെ പുതിയ കരാർ പ്രകാരം താരം ക്ലബ്ബിൽ തുടരും. റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഹാരി മഗ്വയറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. 2017ലാണ് ഹൾ സിറ്റിയിൽ നിന്ന് മഗ്വയര്‍ ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ലെസ്റ്ററിന്റെ പ്ലയെർ ഓഫ് ദി ഇയർ ആയിരുന്നു ഹാരി മഗ്വയര്‍. റഷ്യൻ ലോകകപ്പിൽ സ്വീഡനെതിരെ താരം നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ സെമിയിൽ എത്തിച്ചത്.

Previous articleനൈജീരിയക്കായി ലോകകപ്പ് കളിച്ച താരം ഇനി ഗോകുലത്തിൽ
Next articleപ്രീസീസൺ; മുംബൈ സിറ്റിക്ക് വൻ ജയം