സരിയുടെ ഫുട്ബോളിനെ പ്രകീർത്തിച്ച് റൂഡിഗർ

അന്റോണിയോ കോണ്ടേയുടെ ഫുട്ബോളിനേക്കാൾ ചെൽസി കോച്ച് സരിയുടെ കീഴിയുള്ള ഫുട്ബോൾ ആണ് താൻ കൂടുതൽ ഇഷ്ട്ടപെടുന്നതെന്ന് ജർമൻ താരം അന്റോണിയോ റൂഡിഗർ. ഹസാർഡും കാന്റെയും ലോകകപ്പ് കഴിഞ്ഞു നേരം വൈകിയാണ് ടീമിനൊപ്പം ചേർന്നത്. എന്നിട്ടും കളിച്ച നാല് മത്സരങ്ങളും ജയിച്ച ചെൽസിയുടെ പ്രകടനം തന്നെ അത്ഭുതപെടുത്തിയെന്നും റൂഡിഗർ പറഞ്ഞു. സരിയുടെ കീഴിൽ കളിക്കുന്നത് താൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ജർമൻ താരം പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് ചെൽസി അന്റോണിയോ കൊണ്ടേയെ മാറ്റി മൗറിസിയോ സരിയെ ചെൽസിയുടെ പരിശീലകനാക്കിയത്. സരിക്ക് കീഴിൽ മികച്ച പാസിംഗ് ഫുട്ബോൾ കാഴ്ചവെച്ച ചെൽസി പ്രീമിയർ ലീഗിലെ ആദ്യ നാല് മത്സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.

 

Previous articleഅരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകവുമായി വിഹാരി
Next articleനൈജീരിയക്കായി ലോകകപ്പ് കളിച്ച താരം ഇനി ഗോകുലത്തിൽ