ന്യൂകാസിൽ യുണൈറ്റഡ് അവരുടെ ജനുവരിയിലെ രണ്ടാം സൈനിംഗ് ഉടൻ പൂർത്തിയാക്കും. ന്യൂസിലൻഡ് ഫോർവേഡ് ക്രിസ് വുഡിനെ ആണ് ബേൺലിയിൽ നിന്ന് ന്യൂകാസിൽ സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. ന്യൂകാസിൽ സ്ട്രൈക്കർ ആയിരുന്ന കാല്ലം വിൽസൺ പരിക്കേറ്റ് ദീർഘകാലം പുറത്താകും എന്ന് ഉറപ്പായതോടെയാണ് പുതിയ സ്ട്രൈക്കറെ ന്യൂകാസിൽ സ്വന്തമാക്കുന്നത്. ഏകദേശം 20 മില്യണോളം ഉള്ള ട്രാൻസ്ഫർ തുക ബേർൺലി അംഗീകരിച്ചു കഴിഞ്ഞു.
30 കാരനായ വുഡ് ഈ സീസണിൽ ബേർൺലിക്ക് ആയി ആകെ 3 ഗോളുകൾ ആണ് നേടിയത്. 2017ൽ 15 മില്യൺ പൗണ്ടിനായിരുന്നു വുഡ് ബേർൺലിയിൽ എത്തിയത്. റിലഗേഷൻ പോരിൽ ഉള്ള എതിരാളികൾക്ക് തങ്ങളുടെ പ്രധാന സ്ട്രൈക്കറെ വിട്ട് കൊടുക്കുന്നത് ബേർൺലി ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. ന്യൂകാസിലിന്റെ രണ്ടാം സൈനിംഗ് ആയി ക്രിസ് വുഡ് എത്തുന്നു.