ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കേപ് ടൗണിൽ രണ്ടാം ദിവസം ഉച്ചയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 100/3 എന്ന നിലയിൽ. 17/1 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സ്കോര്‍ ബോര്‍ഡിലേക്ക് കൂടുതൽ റൺസ് നേടുന്നതിനിടെ എയ്ഡന്‍ മാര്‍ക്രത്തെ നഷ്ടമായി.

ഇന്നലെ ഡീന്‍ എൽഗാറിനെ പുറത്താക്കിയ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ന് മാര്‍ക്രത്തെ വീഴ്ത്തിയത്. 8 റൺസായിരുന്നു എയ്ഡന്‍ മാര്‍ക്രം നേടിയത്. കേശവ് മഹാരാജിനെ(25) ഉമേഷ് യാദവ് പുറത്താക്കുമ്പോള്‍ 45 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടിയത്.

പിന്നീട് 34 റൺസ് നേടി കീഗന്‍ പീറ്റേര്‍സൺ(40*) റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(17*) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 55 റൺസിലേക്ക് എത്തിച്ചു.