ആസ്റ്റൺ വില്ല ഒരു വലിയ സൈനിംഗ് കൂടെ നടത്തുന്നു

ബാഴ്സലോണയിൽ നിന്ന് കൗട്ടീനോയെ സ്വന്തമാക്കിയതിനു പിന്നാലെ ആസ്റ്റൺ വില്ല ഒരു വലിയ സൈനിങ് കൂടെ പൂർത്തിയാക്കുന്നു. എവർട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയാണ് വില്ലയിലേക്ക് എത്തുന്നത്. ലൂക്കാസ് ഡിഗ്‌നെയുടെ കൈമാറ്റത്തിനായി ആസ്റ്റൺ വില്ല എവർട്ടണുമായി 25 മില്യൺ പൗണ്ടിന് ട്രാൻസ്ഫർ തുക സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് ഡിഫൻഡർ റഫ ബെനിറ്റസുമായി ഉടക്കിയതിനാൽ ആണ് ക്ലബ് വിടേണ്ടി വരുന്നത്.

താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി ടീമിനൊപ്പം ചേരും. 2018ൽ ബാഴ്സലോണയിൽ നിന്നായിരുന്നു താരം എവർട്ടണിലേക്ക് എത്തിയത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ ലീഗ് മത്സരത്തിൽ ഡിനെയും കൗട്ടീനോയും അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.