25 കാരനായ ഇംഗ്ലീഷ് വിങർ റീസ് നെൽസൺ ബ്രന്റ്ഫോർഡിൽ ചേരും. ഈ സീസൺ അവസാനം വരെയുള്ള ലോൺ അടിസ്ഥാനത്തിൽ ആണ് ആഴ്‌സണൽ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിൽ ചേരുക. കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ലോണിൽ കളിച്ച താരമാണ് നെൽസൺ.
താരത്തിന് ആയി ഫുൾഹാം, ക്രിസ്റ്റൽ പാലസ് എന്നിവർക്ക് ഒപ്പം ജർമ്മൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ബ്രന്റ്ഫോർഡിൽ ചേരാൻ നെൽസൺ തീരുമാനിക്കുക ആയിരുന്നു. നിലവിൽ തങ്ങളുടെ താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന ആഴ്‌സണലിന് അക്കാദമി താരമായ നെൽസനെ സ്ഥിരകരാറിൽ വിൽക്കാൻ ആയിരുന്നു താൽപ്പര്യം.