നവാസ് റയൽ വിട്ടു, ഇനി പി എസ് ജിയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

കെയ്‌ലർ നവാസ് റയൽ മാഡ്രിഡിനോട് വിട ചൊല്ലി. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി യിൽ ചേരാനാണ് താരം മാഡ്രിഡ് നഗരം വിട്ടത്. 5 വർഷത്തെ റയൽ മാഡ്രിഡ് കരിയറിനാണ് താരം അവസാനം കുറിച്ചത്. നവാസിന് പകരം പി എസ് ജി ഗോളി അരിയോള ലോണിൽ റയൽ മാഡ്രിഡിൽ എത്തും. 13 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്.

32 വയസുകാരനായ നവാസ് കോസ്റ്ററിക്ക ദേശീയ താരമാണ്. 2014 ൽ ലെവന്റെയിൽ നിന്നാണ് നവാസ് മാഡ്രിഡിൽ എത്തുന്നത്. റയലിനൊപ്പം ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ താരം 1 ല ലീഗയും, 2 യുവേഫ സൂപ്പർ കപ്പും, 1 സ്പാനിഷ് സൂപ്പർ കപ്പും, 4 ഫിഫ ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കി. കഴിഞ്ഞ വർഷം തിബോ കോർട്ടോ റയലിൽ എത്തിയതോടെയാണ് നവാസിന് റയലിൽ അവസരങ്ങൾ കുറഞ്ഞത്.