ജിയോവാനി സിമിയോണി നപോളിയിലേക്ക് തന്നെ

Nihal Basheer

20220810 203638
Download the Fanport app now!
Appstore Badge
Google Play Badge 1

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്ക് കൂടുമാറിയേക്കും. മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, മുന്നേറ്റ നിരയിൽ വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. ലോണിൽ ആണ് സിമിയോണി നാപോളിയിലേക്ക് എത്തുക. മൂന്നര മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. ശേഷം പന്ത്രണ്ട് മില്യൺ യൂറോ നൽകി താരത്തെ നാപോളിക്ക് സ്വന്തമാക്കാനും ആവും. താരത്തിന് പിറകെ മറ്റ് ടീമുകളും ഉണ്ടായിരുന്നു.

സീരി എയിലേക്ക് പുതുതായി എത്തിയ മോൻസ സിമിയോണിയെ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നപ്പോളി മുന്നേറ്റ താരം ആന്ദ്രേ പിതാഞ്ഞയെ എത്തിക്കാൻ സാധിക്കും എന്നതിനാൽ അവർ ശ്രമത്തിൽ നിന്നും പിന്മാറി. ഇത് നാപോളിക്ക് കാര്യങ്ങൾ എളുപ്പമാക്കി. രോഗബാധിതനായ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ടും സിമിയോണിയെ കണ്ട് വെച്ചിരുന്നെങ്കിലും അവർക്കും മറ്റൊരു താരത്തെ എത്തിക്കാൻ സാധിച്ചു. ഇരുപതിയെഴുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ അവസാന സീസണിൽ വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ടീമിനായി പതിനേഴ് ഗോളുകൾ നേടാനായി.

Story Highlight: Napoli and Hellas Verona have reached an agreement for Giovani Simeone.