ഒടുവിൽ ബംഗ്ലാദേശിന് ആശ്വസിക്കുവാന്‍ വക!!! സിംബാബ്‍വേയ്ക്കെതിരെ 105 റൺസ് വിജയം

Bangladeshzimbabwe

സിംബാബ്‍വേയ്ക്കെതിരെ അവസാന ഏകദിനത്തിൽ കൂറ്റന്‍ വിജയം നേടി ബംഗ്ലാദേശ്. പരമ്പര ആദ്യം തന്നെ കൈവിട്ട ബംഗ്ലാദേശിന് ഈ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 256/9 എന്ന സ്കോറിന് സിംബാബ്‍വേ ഒതുക്കിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് 32.2 ഓവറിൽ 151 റൺസ് മാത്രമേ നേടാനായുള്ളു. 105 റൺസിന്റെ വിജയം ആണ് ടീം നേടിയത് .

മുസ്താഫിസുര്‍ റഹ്മാന്‍ നാലും എബോദത്ത് ഹൊസൈന്‍, തൈജുൽ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‍വേ നിരയിൽ പത്താമനായി ക്രീസിലെത്തിയ റിച്ചാര്‍ഡ് എന്‍ഗാരാവയാണ് ടോപ് സ്കോറര്‍. 34 റൺസുമായി താരം പുറത്താകാതെ നിന്നപ്പോള്‍ വിക്ടര്‍ ന്യൗച്ചി 26 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായി. 24 റൺസ് നേടിയ ക്ലൈവ് മഡാന്‍ഡേ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

 

Story Highlights : Bangladesh register consolation win against Zimbabwe in the third ODI.