മുസോണ്ട ലോണിൽ സെൽറ്റിക്കിൽ

- Advertisement -

ചെൽസി യുവ താരം ചാർളി മുസോണ്ട ലോൺ അടിസ്ഥാനത്തിൽ സെൽറ്റിക്കിൽ ചേർന്നു. 18 മാസത്തെ കരാറിലാണ് ബെൽജിയൻ താരമായ മുസോണ്ട സെൽറ്റിക്കിൽ എത്തുന്നത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഗെയിം ടൈം കുറഞ്ഞതോടെയാണ് 21 കാരനായ താരത്തെ വായ്പ അടിസ്ഥാനത്തിൽ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ കീഴിൽ കളിക്കാൻ ചെൽസി അനുവദിച്ചത്. ചെൽസിയുടെ അക്കാദമി വഴി വളർന്നു വന്ന മുസോണ്ട ഈ സീസണിന്റെ തുടക്കം മുതൽ ആദ്യ ടീമിന്റെ ഭാഗം ആണെങ്കിലും പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്.

ഈ സീസണിൽ ലീഗ് കപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ തന്റെ ആദ്യ സീനിയർ ടീം ഗോൾ നേടിയിരുന്നു. ചെൽസിയുടെ മുൻ അസിസ്റ്റന്റ് കോച് കൂടിയായ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ കീഴിൽ 18 മാസങ്ങൾ കളിക്കുന്നതോടെ ചെൽസി ആദ്യ ഇലവനിലേക്ക് മുസോണ്ടയും ഇടം കണ്ടെത്തും എന്ന് തന്നെയാണ് ചെൽസി അധികൃതരുടെ പ്രതീക്ഷ. നേരത്തെ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ 2 വർഷത്തെ ലോണിൽ കളിച്ച ശേഷം ചെൽസി ആദ്യ ഇലവനിൽ സ്ഥിരം അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement