മോസസ് റഷ്യയിൽ തുടരും

Img 20210521 182739
- Advertisement -

വിക്ടർ മോസസ് റഷ്യയിൽ തന്നെ കളി തുടരും കളിക്കും. ചെൽസിയുടെ താരമായ മോസസ് ലോൺ അടിസ്ഥാനത്തിൽ റഷ്യൻ ക്ലബായ സ്പാർടക് മോസ്കോയിൽ കളിക്കുക ആയിരുന്നു അവസാന ഒരു വർഷമായി. മോസസിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ആണ് സ്പാർടക് മോസ്കോയുടെ തീരുമാനം. ചെൽസി ലോണിൽ ഉള്ള പല താരങ്ങളെയും വിൽക്കാനുള്ള ശ്രമത്തിലാണ്. മോസസിനു പിന്നാലെ ടൊമോരിയെയും ചെൽസി വിൽക്കും.

2012 മുതൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന താരമാണ് മോസസ്‌. ആദ്യ ഒരു സീസണിലും കോണ്ടെ പരിശീലകനായിരുന്ന ഒരു സീസണിലും ഒഴികെ ബാക്കി എല്ലാ വർഷങ്ങളിലും ലോണിൽ പോകാൻ ആയിരുന്നു മോസസിന്റെ വിധി. ലിവർപൂൾ, സ്റ്റോക്ക് സിറ്റി, വെസ്റ്റ് ഹാം, ഫെനർബചെ, ഇന്റർ മിലാൻ എന്നീ ക്ലബുകളിൽ എല്ലാം ലോണിൽ മുമ്പ് മോസസ് കളിച്ചിട്ടുണ്ട്.

Advertisement