കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം ഉടൻ, രാജാ റിസുവാൻ വനിതാ ടീം ഡയറക്ടറായി നിയമിക്കപ്പെട്ടു

കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ ഒരു വനിതാ ടീമും തുടങ്ങും എന്നത് വ്യക്തമായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുതിയ വനിതാ ടീമിന്റെയും അക്കാദമി ടീമിന്റെയും ടീം ഡയറക്ടർ ആയി രാജാ റിസുവാനെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജർ ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. 20220601 193148

മുമ്പ് അദ്ദേഹം ഒഡീഷ എഫ് സിക്ക് ഒപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകും. ഗോകുലം കേരളയുടെ വനിതാ ടീം പോലെ കേരള ബ്ലാസ്റ്റേഴ്സിന് കൂടെ വനിതാ ഫുട്ബോൾ ടീമായാൽ അത് കേരളത്തിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്കും ഗുണമാകും.