മൂയ് ലോണിൽ ബ്രൈറ്റണിൽ

- Advertisement -

ഹഡയ്സ്ഫീൽഡ് ടൌൺ താരം ആരോൺ മൂയ് ഇനി ബ്രയ്ട്ടനിൽ. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം ലരീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്നത്. ഹഡയ്സ്ഫീൽഡ് ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടതോടെയാണ് താരം ലോണിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

ഹഡയ്സ്ഫീൽഡ് ടൗണിൽ 2022 വരെ പുതിയ കരാർ ഒപ്പിട്ട ശേഷമാണ് താരം ബ്രയ്ട്ടനിൽ എത്തുന്നത്. ഓസ്‌ട്രേലിയൻ ദേശീയ ടീം അംഗമായ മൂയ് മധ്യനിര താരമാണ്. 28 വയസുകാരനായ താരം 2017 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് ഹഡയ്സ്ഫീൽഡ് ടൗണിൽ എത്തുന്നത്. 2014 മുതൽ 2017 വരെ സിറ്റി താരമായിരുന്നു മൂയ്.

Advertisement