സെനഗലീസ് വിങ്ങറെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച് വാറ്റ്ഫോർഡ്

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ വാറ്റ്ഫോർഡ് സെനഗലീസ് വിങ്ങർ ഇസ്മൈല സറിനെ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ്ബായ റെന്നസിൽ നിന്നുമാണ് റെക്കോർഡ് തുകയ്ക്കാണ് വാറ്റ്ഫോർഡ് 21 കാരനായ താരത്തെ സ്വന്തമാക്കിയത്.

ക്ലബ്ബ് റെക്കോർഡായ 30‌മില്ല്യൺ നൽകിയാണ് വാറ്റ്ഫോർഡ് താരത്തെ ടീമിലെത്തിച്ചതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. റെന്നെസിന് വേണ്ടി 77 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഫ്രഞ്ച് ക്ലബ്ബായ മെറ്റ്സിൽ നിന്നുമാണ് റെന്നെസിലേക്ക് സറെത്തിയത്. മെറ്റ്സിന് വേണ്ടി 33 മത്സരങ്ങളിൽ നിന്നും 5 ഗോളുകളും താരം നേടിയിട്ടുണ്ട്. സെനഗലിന്റെ ദേശീയ ടീമിന് വേണ്ടി സർ 26 മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും 4 ഗോളുകൾ നേടുകയും ചെയ്തു. വാറ്റ്ഫോർഡിൽ 23 ആം നമ്പർ ജേഴ്സി ഇസ്മൈല സർ അണിയും.

Advertisement