ആൻഡി കാരോൾ ന്യൂ കാസിലിൽ തിരിച്ചെത്തി

- Advertisement -

മുൻ വെസ്റ്റ് ഹാം സ്‌ട്രൈക്കർ ആൻഡി കാരോൾ തന്റെ ബാല്യകാല ക്ലബ്ബായ ന്യൂ കാസിലിൽ തിരിച്ചെത്തി. ഫ്രീ ട്രാൻസ്ഫറിലാണ് താരം വീണ്ടും സെന്റ് ജെയിംസ് പാർക്കിൽ തിരികെ എത്തുന്നത്. വെസ്റ്റ് ഹാമുമായുള്ള താരത്തിന്റെ കരാർ ജൂണിൽ അവസാനിച്ചിരുന്നു.

സ്‌ട്രൈക്കർ ആയ താരം നിരന്തരം പരിക്കിനെ പേരിൽ പുറത്ത് ഇരിക്കേണ്ടി വന്ന താരമാണ്. ഒരു വർഷത്തെ കരാറാണ് ക്ലബ്ബ് താരത്തിന് നൽകിയിരിക്കുന്നത്. 30 വയസുകാരനായ താരം 2006 മുതൽ 2011 വരെ ന്യൂ കാസിലിൽ കളിച്ച ശേഷം ലിവർപൂളിലേക്ക് മാറി. പിന്നീട് 2013 ലാണ് താരം വെസ്റ്റ് ഹാമിലേക്ക് മാറുന്നത്. 2010 ൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ അരങ്ങേറിയെങ്കിലും താരത്തിന് ഇംഗ്ലണ്ട് കുപ്പായത്തിൽ കാര്യമായി തിളങ്ങാനായില്ല.

Advertisement