സ്പാനിഷ് സെന്റർ ബാക്കിനെ സ്വന്തമാക്കി മോഹൻ ബഗാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണു വേണ്ടി ശക്തമായ ടീമിനെ ഒരുക്കുകയാണ് മോഹൻ ബഗാൻ. കഴിഞ്ഞ ദിവസങ്ങളിൽ വി പി സുഹൈറിനെയും ദെബിജിത് മജുംദാറിനെയും സ്വന്തമാക്കിയ ബഗാൻ ഇന്ന് ഒരു വിദേശ താരത്തെ ആണ് സ്വന്തമാക്കിയത്. സ്പാനിഷ് ഡിഫൻഡറായ ഫ്രാൻ മൊറന്റെ ആണ് മോഹൻ ബഗാനുമായി കരാർ ഒപ്പുവെച്ചത്. 26കാരനായ ഫ്രാൻ സ്പാനിഷ് സെഗുണ്ടാ ഡിവിഷൻ ക്ലബായ ഇന്റനാഷിനൽ മാഡ്രിഡിൽ നിന്നാണ് ബഗാനിലേക്ക് എത്തിയത്.

മുമ്പ് ഗ്രാനഡ, കോർബോഡ എന്നീ ക്ലബുകൾക്കായും ഫ്രാൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 27 ലീഗ് മത്സരങ്ങൾ കളിച്ച ഫ്രാൻ രണ്ട് ഗോളും നേടിയിട്ടുണ്ട്.