ജപ്പാൻ ഇന്റർനാഷണൽ മിറ്റോമ ബ്രൈറ്റണിൽ

Img 20210810 171557

പ്രീമിയർ ലീഗ് സീസണ് മുന്നോടിയായി ബ്രൈറ്റൺ ഒരു സൈനിങ് കൂടെ പൂർത്തിയാക്കി. കവാസാക്കി ഫ്രണ്ടേലി താരം കരു മിറ്റോമ ആണ് ബ്രൈറ്റണിൽ എത്തിയിരിക്കുന്നത്. താരം ക്ലബിൽ നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 24കാരനായ താരം ആദ്യ സീസൺ ബെൽജിയൻ ഫസ്റ്റ് ഡിവിഷൻ സൈഡ് റോയൽ യൂണിയൻ സെന്റ്-ഗില്ലോയിസിൽ ചിലവഴിക്കും എന്ന് ക്ലബ് അറിയിച്ചു. കവാസാകിക്ക് വേണ്ടി 64 മത്സരങ്ങൾ കളിച്ച താരം 30 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ക്ലബിനൊപ്പം ജെ ലീഗ് കിരീടവും ജപ്പാനീസ് സൂപ്പർ കപ്പും താരം നേടിയിട്ടുണ്ട്.

Previous articleലോര്‍ഡ്സ് ടെസ്റ്റിലേക്കുള്ള ടീമിൽ മോയിന്‍ അലിയെ ഉള്‍പ്പെടുത്തി
Next articleവിനേഷ് ഫോഗട്ടിനെ സസ്പെന്‍ഡ് ചെയ്തു, സോനം മാലിക്കിന് നോട്ടീസ്