മിനമിനോ ലിവർപൂൾ വിട്ട് സൗതാമ്പ്ടണിൽ

Minamino Celebrate

ലിവർപൂൾ താരമായ തകുമി മിനാമിനോ ഈ സീസൺ രണ്ടാം പകുതി ലോണിൽ ചിലവഴിക്കും. ലിവർപൂളും പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടണുമായി ഇതു സംബന്ധിച്ച് ധാരണയായി. താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് താരത്തെ ലോണിൽ അയക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സാൽസ്ബർഗിൽ നിന്ന് മിനാമിനോ ലിവർപൂളിൽ എത്തിയത്. ഇതുവരെ 26 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ ആണ് ലിവർപൂളിനായി നേടിയത്.

26കാരനായ താരം അഞ്ചു വർഷത്തോളം ഓസ്ട്രിയയിൽ സാൽസ്ബർഗിലാണ് കളിച്ചിരുന്നത്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ മിനാമിനോ സൗതാമ്പടണ് വേണ്ടി അരങ്ങേറ്റം നടത്തിയേക്കും.

Previous articleഖെദീര യുവന്റസ് വിട്ട് ജർമ്മനിയിൽ
Next articleജോഷ് കിംഗ് എവർട്ടണിൽ