ജോഷ് കിംഗ് എവർട്ടണിൽ

20210202 103246

ബൗണ്മതിന്റെ സ്ട്രൈക്കറായ ജോഷ് കഗിനെ പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് താരം എവർട്ടണിൽ എത്തുന്നത്‌. ഫുൾഹാമും കിംഗിനായി രംഗത്തുണ്ടായിരുന്നു എങ്കിലും കൂടുതൽ ലോൺ തുക നൽകാൻ തയ്യാറായ എവർട്ടണ് താരത്തെ കൈമാറാൻ ബൗണ്മത് തീരുമാനിക്കുക ആയിരുന്നു. ബൗണ്മതിനൊപ്പം 2015 മുതൽ കിങ് ഉണ്ട്. അവർക്ക് വേണ്ടി 183 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ താരം നേടിയിട്ടുണ്ട്.

2016-17 സീസണിൽ പ്രീമിയർ ലീഗിൽ 16 ഗോളുകൾ നേടാൻ കിങിനായിരുന്നു. ഈ സീസണിൽ കിങ് എന്നാൽ അത്ര ഫോമിൽ അല്ല. അവസാന 12 ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ഒരു ഗോൾ പോലും താരം നേടിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കിങ്.

Previous articleമിനമിനോ ലിവർപൂൾ വിട്ട് സൗതാമ്പ്ടണിൽ
Next articleഅക്സര്‍ പട്ടേല്‍ ആദ്യ ടെസ്റ്റില്‍ കളിക്കണമെന്ന് പറഞ്ഞ് ബ്രാഡ് ഹോഗ്ഗ്