നികോളോ മിലെങ്കോവിച് വെസ്റ്റ് ഹാമിൽ എത്തും

20210809 225927

ഫിയോറെന്റീനയുടെ ഡിഫൻഡർ നിക്കോള മിലൻകോവിചിനെ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കും. 17 മില്യൺ പൗണ്ടും ഒപ്പം ബോണസും നൽകിയാകും മിലെങ്കോവിചിനെ വെസ്റ്റ് ഹാം സ്വന്തമാക്കുക. 23കാരനായ സെന്റർ ബാക്ക് ഫിയൊറെന്റീനയിലെ അദ്ദേഹത്തിന്റെ കരാറിന്റെ അവസാന സീസണിലാണ്. അതിനാൽ തന്നെ ചെറിയ തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ വെസ്റ്റ് ഹാമിനാകും.

താരം മെഡിക്കൽ പൂർത്തിയാക്കാനായി ഉടൻ ലണ്ടണിലൃക്ക് യാത്ര തിരിക്കും. സെർബിയ ഇന്റർനാഷണൽ ആയ താരം വെസ്റ്റ് ഹാമുമായി കരാർ ധാരണയിൽ എത്തൊയിട്ടുണ്ട്. യുവന്റസ്, സെവിയ്യ, ടോട്ടൻഹാം എന്നിവരൊക്കെ മിലങ്കോവിചിനായി രംഗത്തുണ്ടായിരുന്നു.

Previous articleപോസിറ്റീവുകളുണ്ടെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ – മാത്യൂ വെയിഡ്
Next articleഫർമീനോക്ക് ഇരട്ട ഗോളുകൾ, അവസാന പ്രീസീസൺ മത്സരത്തിൽ ലിവർപൂളിന് വിജയം