കേരള ബ്ലാസ്റ്റേഴ്സ് വിട്ട മിലൻ സിങ്ങ് ഇനി മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിൽ കഴിഞ്ഞ സീസൺ കളിച്ച മിലൻ സിംഗ് ഇനി മുംബൈ സിറ്റിയിൽ കളിക്കും. നേരത്തെ തന്നെ മിലൻ സിങ്ങും മുംബൈയുമായുള്ള ചർച്ചകളുടെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇന്നാണ് ഈ കൂടു മാറ്റം ഔദ്യോഗികമായത്.

രണ്ടു വർഷത്തേക്കാണ് മിലൻ സിംഗുനായുള്ള മുംബൈ കരാർ എന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂർ സ്വദേശി മിലൻ സിങിനെ 45 ലക്ഷം രൂപയ്ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയത്. മുൻ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടിയും നോർത്ത് ഈസ്റ്റിനു വേണ്ടിയും ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്.

ഇതുവരെ ഐ എസ് എല്ലിൽ 35 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ സിങ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial