മിഖിതാര്യൻ റോമ വിടും, ഫ്രീ ഏജന്റായി ഇന്റർ മിലാനിലേക്ക്

അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യൻ റോമ വിടും. താരം റോമയിൽ കരാർ പുതുക്കില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇന്റർ മിലാനിൽ ഫ്രീ ഏജന്റായി ചേരാൻ ആണ് മിഖിതാര്യന്റെ തീരുമാനം. ഈ ജൂൺ വരെ ആയിരുന്നു മുഖിതാര്യന് റോമയിൽ കരാർ ഉണ്ടായിരുന്നത്. റോമയുടെ പ്രധാന താരത്തിന് മുന്നിൽ വലിയ കരാർ റോമ വെച്ചു എങ്കിലും മിഖി അത് അംഗീകരിച്ചില്ല.

ആഴ്സണലിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ റോമയിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങൾ ആണ് താരം കാഴ്ചവെച്ചത്. ജോസെ മൗറീനോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ യൂറോപ്പ ലീഗ് നേടിയിട മിഖിതാര്യന് ഇപ്പോൾ റോമയെ കോൺഫറൻസ് ലീഗ് ചാമ്പ്യമ്മാരാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. ഡിബാലയും മിഖിതാര്യനും എത്തുന്നതോടെ ഇന്റർ മിലാൻ അറ്റാക്ക് ശക്തമാകും. മിഖി ഇന്ററിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും.