അർജന്റീനൻ ഫുൾബാക്കിനെ സ്വന്തമാക്കാൻ യുവന്റസ്

Img 20220603 170432

അർജന്റീനിയൻ ഫുൾ ബാക്ക് ആയ മൊളിനയ്ക്കായുള്ള യുവന്റസ് ശ്രമങ്ങൾ തുടരുന്നു. ഉഡിനീസിന്റെ താരം നഹുവൽ മോളിനയെ വിൽക്കാൻ 30 മില്യണോളമാണ് ക്ലബ് ആവശ്യപ്പെടുന്നത്. അത്ര തുക നൽകാൻ ഇല്ലാത്ത യുവന്റസ് ഇൻസ്റ്റാൾമന്റ് ആയി താരത്തെ ടീമിൽ എത്തിക്കാൻ ആകുമോ എന്നാണ് ആലോചിക്കുന്നത്.

24 കാരനായ അർജന്റീനക്കാരൻ 2020 സെപ്റ്റംബറിൽ ആണ് ബൊക്ക ജൂനിയേഴ്സിൽ നിന്ന് ഇറ്റലിയിൽ എത്തിയത്. ഈ കഴിഞ്ഞ സീസണ 35 സീരി എ മത്സരങ്ങളിൽ മോളിന ഏഴ് ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ അർജന്റീന ദേശീയ ടീമിലെയും സ്ഥിരാംഗം ആണ് മൊളീന

Previous articleമിഖിതാര്യൻ റോമ വിടും, ഫ്രീ ഏജന്റായി ഇന്റർ മിലാനിലേക്ക്
Next articleറോളാണ്ട് ഗാരോസിൽ നൊമ്പരമായി സ്വെരേവ്, റാഫ ഫൈനലിൽ