“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടണം, അതിനാകും” – റൊണാൾഡോ

20210912 002757
Credit: Twitter

താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാൻ ആണെന്നും യുണൈറ്റഡിനൊപ്പം കിരീടം നേടാൻ ആണ് ആഗ്രഹം എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗെയിമുകൾ വിജയിക്കാനും ലീഗ് അല്ലെങ്കിൽ കപ്പു നേടാനും ശ്രമിക്കുക എന്നതാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന് അതാകുമെന്ന് വിശ്വസിക്കുന്നു. റൊണാൾഡോ പറഞ്ഞു. ഞാൻ മുമ്പ് പറഞ്ഞതുപോലെ, ചിലപ്പോൾ സമയമെടുക്കും, എങ്കിലും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു എന്നും റൊണാൾഡോ പറഞ്ഞു.

പുതിയ പരിശീലകൻ വന്നതിൽ സന്തോഷം ഉണ്ട്. ടെൻ ഹാഗ് അയാക്സിൽ വലിയ കാര്യങ്ങൾ ചെയ്ത പരിശീലകനാണ്. അദ്ദേഹം ഇവിടെ വിജയിക്കുക ആണെങ്കിൽ മാഞ്ചസ്റ്റർ ആകെ സന്തോഷത്തിലാകും എന്നും റൊണാൾഡോ പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാൻ ആണെന്നും അദ്ദേഹം പറഞ്ഞു.

Previous articleഫിൽ ഫോഡന് കോവിഡ്, നാഷൺസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും
Next articleമിഖിതാര്യൻ റോമ വിടും, ഫ്രീ ഏജന്റായി ഇന്റർ മിലാനിലേക്ക്