ബാഴ്‍സയുടെ വാതിലുകൾ എന്നും മെസ്സിക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ് : ലപോർട

Nihal Basheer

20230324 205057

ലയണൽ മെസ്സിയുടെ തിരിച്ചു വരവിന് താരവും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം വീണ്ടും പഴയത് പോലെ ആവാൻ താൻ വഴി കണ്ടെത്തേണ്ടതുണ്ടെന്ന സൂചനയുമായി ലപോർട. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്.
“എക്കാലത്തെയും മികച്ച താരമാണ് മെസ്സി. ബാഴ്‍സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരം. നിലവിൽ അദ്ദേഹം പിഎസ്ജിയുടെ ജേഴ്‌സി അണിയുന്നതിനാൽ വാക്കുകൾ സൂക്ഷിച്ചു മാത്രമേ താൻ ഉപയോഗിക്കുന്നുള്ളൂ”. ലപോർട പറഞ്ഞു.

മെസ്സി

താരം പുറത്തു പോകേണ്ടി വന്ന സാഹചര്യം തനിക്ക് ഒരിക്കലും തൃപ്തി നൽകാത്തത് ആയിരുന്നു എന്ന് ലപോർട സൂചിപ്പിച്ചു. ഇപ്പോഴും ഞങ്ങളുടെ എല്ലാം മനസിൽ അദ്ദേഹം ഉള്ളതായി മെസ്സിക്ക് ബോധ്യമുണ്ടെന്നും ലപോർട പറഞ്ഞു. “എന്നാൽ നിലവിൽ മെസ്സിയും ബാഴ്‍സയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി താൻ വഴികൾ തേടേണ്ടതുണ്ട്. എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കാണാം. ബാഴ്‍സയുടെ വാതിലുകൾ എന്നും മെസിക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്”. ലപോർട കൂട്ടിച്ചേർത്തു.

Download our app from the App Store and Play Store today!

Appstore Badge
Google Play Badge 1