എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ, പ്രഖ്യാപനം ഫ്രഞ്ച് ലീഗ് അവസാനിച്ച ശേഷം മാത്രം

ഫ്രഞ്ച് യുവ സ്ട്രൈക്കർ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എത്തും. താരം ഇതു സംബന്ധിച്ച് റയൽ മാഡ്രിഡുമായി ചർച്ചകൾ നടത്തിയതായും ഉടൻ കരാർ ഒപ്പുവെക്കും എന്നും മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. ലീഗ് വൺ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപ്പിക്കും എന്നും മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയോടുള്ള ബഹുമാനം സൂക്ഷിക്കുന്നത് കൊണ്ട് എമ്പപ്പെ ഫ്രാൻസിലെ സീസൺ കഴിഞ്ഞതിനു ശേഷം മാത്രം പ്രഖ്യാപനങ്ങൾ മതി എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അവസാന സീസണിൽ തന്നെ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് വരാൻ ശ്രമിച്ചിരുന്നു എങ്കിലും പി എസ് ജി താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. എമ്പപ്പയ്ക്കായി വലിയ കരാർ തന്നെയാകും റയൽ നൽകൂന്നത്. ക്ലബിലെ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരമായി എമ്പപ്പെയെ മാറ്റാൻ റയൽ ഉദ്ദേശിക്കുന്നുണ്ട്. 2017 മുതൽ എമ്പപ്പെ പി എസ് ജിക്ക് ഒപ്പം ഉണ്ട്. എമ്പക്ക് വേണ്ടി നൂറിൽ അധികം ഗോളുകൾ എമ്പപ്പെ നേടിയിട്ടുണ്ട്. ഈ സീസണിൽ എമ്പപ്പെയാണ് പി എസ് ജിക്ക് ആയി കൂടുതൽ ഗോൾ നേടിയതും കൂടുതൽ അസിസ്റ്റ് നൽകിയതും എമ്പപ്പെ ആയിരുന്നു.