അയാക്സിന്റെ അസിസ്റ്റന്റ് പരിശീലകനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും

അയാക്‌സിന്റെ സഹ പരിശീലകനായ മിച്ചൽ വാൻ ഡെർ ഗാഗിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ‌ ശ്രമിക്കുന്നു. വാൻ ഡെർ ഗാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പുവെക്കും എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എറിക് ടെൻ ഹാഗിനൊപ്പം നിലവിൽ അയാക്‌സ് അസിസ്റ്റന്റ് മാനേജരാണ് വാൻ ഡെർ ഗാഗ്. സീസണിന്റെ തുടക്കം മുതൽ അദ്ദേഹം ഈ സ്ഥാനത്ത് ഉണ്ട്. 2019ൽ അയാക്സ് റിസർവ് ടീമിലേക്ക് എത്തി കൊണ്ടായിരുന്നു വാൻ ഡെ ഗാഗ് അയാക്സ് ക്ലബുമായി സഹകരിക്കാൻ തുടങ്ങിയത്. 50കാരനായ വാൻ ഡെർ ഗാഗ് മുമ്പ് പല ചെറിയ ക്ലബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.