മാർട്ടിൻ ഡുബ്രക മെഡിക്കൽ പൂർത്തിയാക്കി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രഖ്യാപനം ഉടൻ

20220831 005610

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ രണ്ടാം ഗോൾ കീപ്പർ എന്ന ആഗ്രഹം സഫലീകരിച്ചു. ന്യൂകാസിൽ കീപ്പർ മാർട്ടിൻ ഡുബ്രൊക മാഞ്ചസ്റ്ററിലേക്കുള്ള നീക്കം പൂർത്തിയാക്കാനായി മെഡിക്കൽ വിജയിച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കു. ഒരു വർഷത്തെ ലോണിൽ ആകും താരം മാഞ്ചസ്റ്ററിലെത്തുകന്നത്. അതിനു ശേഷം 5 മില്യൺ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കും.

യുണൈറ്റഡ് ഡിഹിയക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ഡുബ്രൊകെയെ എത്തിക്കുന്നത്. 32കാരനായ താരം അവസാന നാലു വർഷമായി ന്യൂകാസിൽ യുണൈറ്റഡിന് ഒപ്പം ഉണ്ട്. സ്ലൊവാക്യ ദേശീയ ടീമിനായി 2014 മുതൽ കളിക്കുന്ന താരമാണ് ഡുബ്രക.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം മലാസിയ, ലിസാൻഡ്രോ, എറിക്സൺ, കസമെറോ, ആന്റണി എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കി കഴിഞ്ഞു.