പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് ഡച്ച് ഗോൾ കീപ്പർ മാർക്ക് ഫ്ലെക്കനെ സ്വന്തമാക്കി. ഇപ്പോൾ ജർമ്മൻ ക്ലബായ ഫ്രൈബർഗിനായി കളിക്കുന്ന 29കാരനുമായി ബ്രെന്റ്ഫോർഡ് കരാർ ധാരണയിൽ എത്തി. താരം നാലു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലെക്കന്റെ റിലീസ് ക്ലോസ് ആയ 13 മില്യൺ യൂറോ നൽകിയാണ് ബ്രെന്റ്ഫോർഡ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്.
ഈ വേനൽക്കാലത്ത് ക്ലബ് വിട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്ന ഡേവിഡ് റയക്ക് പകരം ആണ് ഫ്ലെക്കൻ ടീമിലേക്ക് എത്തുന്നത്. 2018 മുതൽ ഫ്ലെക്കൻ ഫ്രൈബർഗിന് ഒപ്പം ഉണ്ട്. കഴിഞ്ഞ വർഷം നെതർലന്റ്സ് ദേശീയ ടീമിനായി അരങ്ങേറ്റവും നടത്തിയിരുന്നു.