ലിയോണിലേക്ക് വിറ്റ താരത്തെ റയൽ തിരിച്ച് ടീമിലെത്തിച്ചു

Jyotish

കഴിഞ്ഞ വർഷം ലിയോണിലേക്ക് വിറ്റ മരിയാനോ ദിയാസിനെ റയൽ മാഡ്രിഡ് തിരിച്ചു ടീമിലെത്തിച്ചു. ലിയോണിലേക്ക് വിറ്റപ്പോഴുള്ള കരാറിലെ ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ചാണ് റയൽ സ്‌ട്രൈക്കറെ ടീമിൽ എത്തിച്ചത്. സിദാന്റെ ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ വന്നതോടെയാണ് 25 വയസുകാരനായ താരത്തെ റയൽ വിറ്റത്. പക്ഷെ ഫ്രഞ്ച് ലീഗിൽ താരം മികച്ച പ്രകടനമാണ് പിന്നീട് നടത്തിയത്. 18 ഗോളുകൾ നേടിയ താരം ലിയോണിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.

കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപബ്ലിക് ദേശീയ താരമാണ് ദിയാസ്. 1 വർഷം മുൻപ് വെറും 8 മില്യൺ യൂറോക്ക് വിറ്റ താരത്തെ റയൽ തിരിച്ചു വാങ്ങുന്നത് ഏതാണ്ട് 30 മില്യൺ യൂറോയോളം നൽകിയാണ്.