ഡബിള്‍ സാധ്യമോ, പ്രതീക്ഷകളായി മന്‍ജിത്ത് സിംഗും ജിന്‍സണും 1500 മീറ്റര്‍ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യയ്ക്കായി ഡബിള്‍ നേടിയ മന്‍ജിത്ത് സിംഗും ജിന്‍സണ്‍ ജോണ്‍സണും 1500 മീറ്റര്‍ ഫൈനലില്‍ കടന്നു. ഇന്ത്യയ്ക്ക് വീണ്ടുമൊരു ഡബിള്‍ പ്രതീക്ഷകളുമായാണ് ഇരു താരങ്ങളും ഫൈനലിലേക്ക് കടന്നിരിക്കുന്നത്. മന്‍ജിത്ത് തന്റെ ഹീറ്റ്സില്‍ ഒന്നാം സ്ഥാനക്കാരനായാണ് യോഗ്യത നേടിയതെങ്കില്‍ ജിന്‍സണ്‍ തന്റെ ഹീറ്റ്സില്‍ രണ്ടാമനായി റേസ് അവസാനിപ്പിച്ചു.

മന്‍ജിത്തിനെക്കാള്‍ മികച്ച സമയത്തിലാണ് ജിന്‍സണ്‍ തന്റെ റേസ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായപ്പോള്‍ താരം 3:46:50 എന്ന സമയമാണ് കണ്ടെത്തിയത്. മന്‍ജിത്തിന്റെ സമയം 3:50:59 ആണ്.