“സ്പെയിന് ആരെയും പരാജയപ്പെടുത്താൻ ആകും”

H 57021063 768x512

യൂറോ കപ്പ് സെമിയിൽ ഇറ്റലിയെ നേരിടാൻ. ഇറങ്ങുന്ന സ്പെയിൻ ആരെയും ഭയപ്പെടുന്നില്ല എന്ന് സ്പാനിഷ് താരം ഒയർസബാൾ പറഞ്ഞു. “ഞങ്ങൾക്കറിയാവുന്ന രീതിയിൽ കളിച്ചാൽ ആരെയും തോൽപ്പിക്കാൻ സ്പെയിന് കഴിയും. ഞങ്ങൾ കളിക്കുന്ന ഫുട്ബോളിനെ വിശ്വസിച്ചാൽ മാത്രം മതി” ഒയർസബാൾ പറഞ്ഞു.

“ഇറ്റലിക്ക് മികച്ച കളിക്കാരുണ്ട്, അത് കൊണ്ട് തന്നെ ഈ മത്സരം കഠിനമാകും. ഇറ്റലി അവരുടെ മികവ് ഇതിനകം തന്ന്ർ കാണിച്ചിട്ടുണ്ട്, അവർ മികച്ച ഫോമിൽമാണെന്നും ഞങ്ങൾക്കറിയാം. എന്നാൽ മത്സരത്തിൽ ഇതൊന്നും ആകില്ല പ്രധാനം” ഒയർസബാൾ പറഞ്ഞു. ടൂർണമെന്റിൽ ക്രൊയേഷ്യക്ക് എതിരെ ഗോളടിക്കാൻ
ഒയർസബാളിനായിരുന്നു. സ്വിറ്റ്സർലാബ്റ്റിനെതിരെ പെനാൾട്ടിയും താരം ലക്ഷ്യത്തിൽ എത്തിച്ചു. പെനാൾട്ടി ലോട്ടറി അല്ല എന്നും ഇതിനൊക്കെ പിറകിൽ കഠിനാധ്വാനം ഉണ്ടെന്നും താരം പറഞ്ഞു.