ഗാലറ്റ്സരെ താരം മാർകാവോയെ സെവിയ്യ ടീമിൽ എത്തിക്കും.പന്ത്രണ്ട് മില്യൺ യൂറോയുടെ അടിസ്ഥാന ഓഫറിലാണ് ബ്രസീലിയൻ താരം ലാ ലീഗയിലേക് എത്തുന്നത്.ടീമുകൾ തമ്മിലുള്ള ചർച്ചകൾ അവസാനിച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. സെനിതും താരത്തിന്റെ പിറകെ ഉണ്ടായിരുന്നെങ്കിലും സെവിയ്യയിലേക്ക് പോകാൻ തന്നെ ആയിരുന്നു താരത്തിന്റെ തീരുമാനം.അഞ്ചു വർഷത്തെ കരാറിൽ ആണ് സെവിയ്യ താരത്തെ ടീമിൽ എത്തിക്കുക.
ഈ ട്രാൻസ്ഫർ ജലകത്തിലെ സെവിയ്യ ടീമിൽ എത്തിക്കുന്ന ആദ്യ താരമാണ് മർകാവോ. നേരത്തെ പ്രതിരോധ നിരയിലെ സ്ഥിരംസാന്നിധ്യമായ ഡീഗോ കാർലോസിനെ ലോപെറ്റ്യൂഗിയുടെ ടീമിന് നഷ്ടമായിരുന്നു.ആസ്റ്റൻവിലയാണ് താരത്തെ സ്വന്തമാക്കിയത്. പ്രതിരോധ നിരയുടെ മറ്റൊരു കരുത്തൻ ജൂൾസ് കുണ്ടെക് പിറകെ യൂറോപ്പിലെ പ്രമുഖ ടീമുകൾ ഉള്ള അവസരത്തിൽ നിലവാരമുള്ള പകരക്കാരെ എത്തിക്കേണ്ടത് ടീമിന് അത്യാവശ്യമായി തീർന്നിരുന്നു.ഇരുപത്തിയാറ്കാരനായ മർകാവോക്ക് ടീം വിടുന്ന താരങ്ങളുടെ വിടവ് നികത്താൻ ആവുമെന്ന പ്രതീക്ഷയിൽ ആണ് സെവിയ്യ.
2019ൽ ഗാലറ്റ്സരെയിൽ എത്തിയ മർകാവോ ടീമിന് വേണ്ടി നൂറ്റിനാൽപതോളം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.ടീമിനോടൊപ്പം ഒരു തവണ ലീഗ് ജേതാക്കളാവാനും സാധിച്ചു.