ബിസോമയ്ക്ക് സ്പർസിൽ മെഡിക്കൽ

ബ്രൈറ്റന്റെ മധ്യനിര താരം ബിസോമയെ സ്പർസ് സ്വന്തമാക്കുന്നതിന് അടുത്ത് എത്തി. ബിസോമ ഇന്ന് സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കുകയാണ്. ഇതിനു പിന്നാലെ സ്പർസ് ട്രാൻസ്ഫർ പ്രഖ്യാപിക്കും. ബിസോമയും സ്പർസുമായി കരാർ ധാരണയിൽ നേരത്തെ എത്തിയിരുന്നു. 26 മില്യൺ യൂറോയോളം ആണ് സ്പർസ് ബ്രൈറ്റണ് ബിസോമയ്ക്ക് ആയി നൽകുക.

ബിസോമ അഞ്ചു വർഷത്തെ കരാർ സ്പർസിൽ ഒപ്പുവെക്കും. സ്പർസിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിംഗ് ആയി ബിസോമ മാറും. ഇതിനകം അവർ ഫ്രേസർ ഫ്രോസ്റ്ററിനെയും പെരിസിചിനെയും സൈൻ ചെയ്തിട്ടുണ്ട്.

ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബിസോമ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ബിസോമയെ സ്വന്തമക്കാൻ ശ്രമിച്ചുരുന്നു എങ്കിലും ബ്രൈറ്റൺ താരത്തെ വിട്ടു കൊടുത്തിരുന്നില്ല. 25കാരനായ മാലി താരം 2018 മുതൽ ബ്രൈറ്റണ് ഒപ്പം ആണ് കളിക്കുന്നത്. മുമ്പ് ഫ്രഞ്ച് ക്ലബ് ലില്ലെയുടെ ഭാഗമായിരുന്നു.